അമ്പട ഞാനേ !!
ജിഷ്ണു .ആര്‍
1990 ഡിസംബര്‍ 11ന് കേരളത്തിലെ കോഴിക്കോട്ട്, വടകര മുനിസിപ്പാലിറ്റിയില്‍ പയ്യോളി ഗ്രാമപഞ്ചായത്ത് 10-ആം വാര്‍ഡില്‍ ജനിച്ചു.മന:ശാസ്ത്രജ്ഞന്‍,സാഹിത്യകാരന്‍ എന്നീ നിലകളില്‍ ലോകപ്രശസ്തന്‍.മനസ്സിന്റെ വിഭാഗീയ തലങ്ങളെ വിശദീകരിച്ച ശേഷം,പ്രക്ഷുബ്ദലോകത്തിന്റെ മാനസിക തലങ്ങളെ അവലോകനങ്ങള്‍ക്ക് വിധേയമാക്കി ഇന്ത്യന്‍ തത്വചിന്തയേയും മനശ്ശാസ്ത്രത്തെയും അതിന്റെ ആഗോള തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നു.ഫ്രോയ്ഡിനു ശേഷം മന:ശാസ്ത്രവും ഷേക്സ്‌പിയറിനു ശേഷം സാഹിത്യവും ഇദ്ദേഹത്തിനു മുന്നില്‍ മുട്ടുകുത്തി.
കമ്മ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് ആശയങ്ങളുടെ ഉപരിപ്ലവമായ വിപ്ലവബോധത്തില്‍ നിന്നും വ്യതിചലിച്ച്,ഇന്ന് ലോകം മുഴുവന്‍ അനുയായികളുള്ള ജൈഷ്ണിസത്തിനും ജൈഷ്ണറ്റിക് പ്രത്യയശാസ്ത്രത്തിനും രൂപം നല്‍കി.
1937 ല്‍ സാഹിത്യത്തിനും 46 ല്‍ സമാധാനത്തിനുമുള്ള നോബെല്‍ സമ്മാനം ലഭിച്ചു; ബുക്കര്‍ പ്രൈസ് ഉല്‍പ്പെടെ 48-ഒാളം അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും സംഘടനാപരവും ആശയപരവും ആയ വിയോജിപ്പുകള്‍ മൂലം മിക്കവയും തിരസ്ക്കരിക്കുകയായിരുന്നു. സാഹിത്യ-മന:ശാസ്റ്റ്ര രംഗത്തെ ഭാരതത്തിന്റെ അഭിമാന സ്ഫുണ്ടനമായ ഇദ്ദേഹത്തെ 1999 ല്‍ രാഷ്ട്രം ഭാരതരത്നം നല്‍കി ആദരിച്ചു
പ്രധാന കൃതികളില്‍ ചിലത്- ആന്തൂറിയം കായ്ക്കുമ്പോള്‍ (നോവല്‍)
- കയ്പ്പയില്‍ പുഴുവുണ്ട് (കഥാസമാഹാരം)
- ഉമ്മന്‍ തൊണ്ടുകള്‍(നിരൂപണം)
- കൊയിലാണ്ടിയില്‍ കൊതുകുണ്ട്(വിമര്‍ശനം)
- ഉച്ഛസ്ഫടികസങ്കാശപരിഛേദങ്ങള്‍(സംസ്കൃത കവിതാസമാഹരം)
- not only but also
- I'm not a fool (മനശ്ശാസ്ത്ര ഗ്രന്ഥങ്ങള്‍)
- imposibbble is nothing
"പ്രപഞ്ചഗോളത്തിന്റെ അനര്‍ഗളമായ
നിര്‍ഗളനങ്ങള്‍ ശ്രവിച്ചാല്‍ അവ കേവലം
നിര്‍ഗളനങ്ങള്‍ മാത്ത്രമല്ല,
പ്രപഞ്ചോല്‍പ്പത്തിമുതല്‍ തുടരുന്ന
മൃഷ്ടഭഗ്നങ്ങളായ കജന്തങ്ങളാണെന്ന്
മനസ്സിലാക്കാന്‍ വെറും കോമണ്‍സെന്‍സും
നാലാം ക്ലാസ്സ് ഗുസ്തിയും മതി"
ഡോ:ജിഷ്ണു
മഞ്ജീരശിഞ്ജീരങ്ങള്‍ പാടുന്നു
ഷിങ്ങ്ഷാങ്ങ് ഷ്യൂയ്
എന്‍ ഹൃദയത്തിന്‍ ചുവന്ന സ്പന്ദനങ്ങള്
ഡിം ഡോം ഡം
കവി ജിഷ്ണു നമ്പൂതിരിപ്പാട്
ചാംബ്ലിങ്ങകള്‍ സ്ഫുടം
ചെയ്യുമ്പോള്‍ ലഭിക്കുന്ന
ബൈ പ്രൊഡക്റ്റ് ആണ് സൗഹൃദം
പ്രൊഫ: ജിഷ്ണു
പ്രൊഫ: ജിഷ്ണു
1 Comments:
ഹമ്പട, കുറുക്കന്‍ ശരിക്കും പുലി തന്നെഡൈ ..
കൊള്ളാം കുറുക്കാ , അത്യുഗ്രന്‍.
അതിമാനുഷം, ലോകോത്തരം ... ബാക്കി പറയാന്‍ വാക്കുകളില്ല.
എന്തായാലും കലക്കി.
By ഇസാദ്, At Monday, November 13, 2006 5:31:00 pm
Post a Comment
Subscribe to Post Comments [Atom]
<< Home