ഉറവ

Friday 10 November 2006

അഗ്നിചുംബനങ്ങള്‍

മോഹമുണ്ടെനിയ്ക്ക്‌,
ഒന്നു പൊട്ടിത്തെറിയ്ക്കാന്
‍സമയത്തിന്‍ ചങ്ങലക്കെട്ടുകള്‍
പൊട്ടിച്ചെറിയാന്
‍അടിച്ചുടയ്ക്കാന്‍-
കംപ്യൂട്ടറുകള്‍,കണ്ണാടികള്‍
കണ്ണുനീരൊഴുക്കുന്ന
വിഢ്ഡിപ്പെട്ടികള്‍
വലിച്ചെറിയാന്‍-
കപട സദാചാര മുഖംമൂടികള്
‍പോളിഫോണിക്‌ റിംഗ്‌ടോണുകള്‍

* * *
മോഹമുണ്ടെനിയ്ക്ക്‌
കാറ്റിന്റെ തായ്‌ വേരു തേടിയലയുവാന്
‍നക്ഷത്രങ്ങല്‍ക്കിടയിലിരുന്ന്
മേഘങ്ങളെയൂതിപ്പറപ്പിച്ചു രസിക്കാന്‍,

കാറ്റിന്റെയോളങ്ങളില്‍
കടലാസുവഞ്ചികളിറക്കാന്
‍ആകാശത്തിന്റെ നിര്‍വികാരതയിലേയ്ക്ക്‌
നിശ്ശബ്ദമായി ഊളിയിടാന്‍
ഒരു ന്യൂട്രോണ്‍ പ്രവേഗമായ്‌
ന്യുക്ലിയസ്സിനേ പിളരാന്‍
9.8 ല്‍ നിന്ന്
ഒന്നുമില്ലായ്മയിലേക്കു വീഴാന്
‍പ്രപഞ്ചത്തിന്റെ
നിഗൂഢമായ ഒരു കോണില്‍
തമോഗര്‍ത്തമായ്‌പ്രകാശത്തെ രുചിക്കാന്
‍അഗ്നിജ്ജ്വാലയായ്‌ പടരാന്
‍ചരിത്ര പുസ്തകങ്ങളുടെ കണലില്
‍രാഷ്ട്രീയക്കോഴികളെ ചുട്ടെടുത്തു പറപ്പിക്കാന്
‍വിശപ്പിന്റെ രുചിയില്
‍കണ്ണീരുപ്പു ചാലിക്കാന്
‍അന്താരാഷ്ട്ര വായ്പ്പക്കൊമ്പത്ത്‌
ദാരിദ്ര്യക്കയറിന്റെയറ്റത്ത്‌ തൂങ്ങിയ
കര്‍ഷകക്കഴുത്തുകളുടെ ഓര്‍മ്മയില്‍
ഒരു പിടി കണ്ണുനീര്‍പ്പൂക്കളര്‍പ്പിയ്ക്കാന്‍
വിപ്ലവക്കുതികാല്‍ വെട്ടാന്‍
പ്രത്യയശാസ്ത്രക്കഷണങ്ങളെ
പണക്കൊഴുപ്പില്‍(കൊള്‍സ്ടോള്‍ ഒട്ടുമില്ലാതെ)വേവിച്ച്‌,
ഖദറും ചിരിയും ചേര്‍ത്ത്‌
അഴിമതിപ്പൊടി വിതറി
അധികാരച്ചുവ വരുംവരെ തിളപ്പിച്ച്‌
പുളിച്ച ജനാധിപത്യവും കൂട്ടിക്കുഴച്ച്‌
മുഴുക്കെ തിന്നാന്‍
മതതീവ്രവാദപ്പൂച്ചയ്ക്കു മണികെട്ടാന്‍
ചിരകരിഞ്ഞ സ്വപ്നങ്ങളില്‍നിറമായ്‌ പടരാന്‍
മനസ്സറിഞ്ഞൊന്നുറക്കെക്കരയാന്‍
കണ്ണുനീരിലലിഞ്ഞ്‌
ബാഷ്പമായ്‌ ഉയരാന്
‍മേഘപാളികള്‍ക്കിടയില്‍ നഷ്ടമായ
എന്റെ തന്നെ അസ്തിത്വത്തെ തിരയാന്‍

ഒടുവിലൊരു മഴത്തുള്ളിയായ്‌
കടലിന്റെ പള്ളയില്‍ മുറിവേല്‍പ്പിച്ച്‌
മുറിവായിലൂടെ താഴേയ്ക്കൂര്‍ന്ന്ചി
പ്പിയ്ക്കുള്ളിലുറങ്ങി-
യൊരു മുത്തായ്‌ പുനര്‍ജനിക്കാന്

‍വീണ്ടും പൊട്ടിത്തെറിക്കാന്‍
പ്രഭാതത്തിന്റെ നിര്‍മ്മലതയില്‍
ഒരു പുല്‍നാമ്പിന്റെയറ്റത്ത്‌
മഞ്ഞുതുള്ളിയായ്‌
ഉദയസൂര്യനെ ഹൃദയത്തിലവാഹിച്ച്‌
ഒരു നിമിഷം കണ്ണടച്ചിരിയ്ക്കാന്‍,
കാറ്റിന്റെ ചിറകടിയൊച്ചയ്ക്ക്‌ കാതോര്‍ത്ത്‌
ഒരിലയനക്കത്തില്‍,
ഭൂതകാലത്തിന്റെ വേരുകളറുത്ത്‌
ചെറിയൊരടയാളം പോലും
ബാക്കി വെയ്ക്കാതെ
താഴേയ്ക്കു വീണ്‌
മണ്ണില്‍ അലിഞ്ഞലിഞ്ഞ്‌
എന്നെന്നേക്കുമായി ഇല്ലാതാവാന്

‍ആന്റിക്ലൈമാക്സ്‌
എങ്കിലും വരും ഞാന്‍,
പതിനൊന്നാം അവതാരമായ്‌
ഒരൊട്ടകപ്പുറത്ത്‌,
സൂചിക്കുഴയിലൂടെ
'ഉറച്ചു നില്‍ക്കാന്‍ ഇടവും
ഒരു ജെ.സി.ബി.യും കിട്ടിയാല്
‍ഈ ലോകത്തെത്തന്നെതള്ളിമാറ്റാന്‍'"
വിലക്കാന്‍ കഴിയില്ല-എന്നെ
ഒരു വീറ്റോ അധികാരത്തിനും

2 Comments:

  • ‍"അന്താരാഷ്ട്ര വായ്പ്പക്കൊമ്പത്ത്‌
    ദാരിദ്ര്യക്കയറിന്റെയറ്റത്ത്‌ തൂങ്ങിയ
    കര്‍ഷകക്കഴുത്തുകളുടെ ഓര്‍മ്മയില്‍
    ഒരു പിടി കണ്ണുനീര്‍പ്പൂക്കളര്‍പ്പിയ്ക്കാന്‍"

    അഭിവാദ്യങ്ങള്‍

    By Blogger അഡ്വ.സക്കീന, At Friday, November 24, 2006 5:44:00 pm  

  • അര്‍ത്ഥവും അര്‍ത്ഥാര്‍ത്ഥങ്ങളും നന്ന്... ”നിരൂപിക്കാന്‍‌“‍ ഞാനാളല്ല, എങ്കിലും എനിക്കു സ്ഥിരം കിട്ടാറുല്ല നിരൂപണം ഇവിടെയും റെലവന്‍‌റ്റ് ആണെന്നു തോന്നി. ഭാഷ ഒന്നുകൂടി കുറുക്കുക..

    By Blogger salil | drishyan, At Monday, December 25, 2006 11:40:00 am  

Post a Comment

Subscribe to Post Comments [Atom]



<< Home