ഉറവ

Friday 10 November 2006

കള്ളന്‍

കള്ളന്‍ എന്റെ കരളിന്റെ കരളായ
അരുണ്‍ ദീപ്ത്‌ (gRanade)എഴുതിയ കഥ


നിഴലില്‍ നിന്ന് കടന്നുവന്ന അയാളെ z-direction ലൂടെ നോക്കിയപ്പോള്‍ ഒരു കള്ളന്റെ ലക്ഷണമുണ്ടായിരുന്നു.ടോര്‍ച്ചുലൈറ്റുപോലെയുള്ള കണ്ണുകള്‍ വാതിലുകളിലും ജനലുകളിലും പടര്‍ത്തിക്കൊണ്ട്‌ നടക്കുമ്പോള്‍ അയാള്‍ ഭൂമി പിളര്‍ന്ന് മേലോട്ട്‌ താണു പോയി.
അയാള്‍ ചെന്നു വീണത്‌ പതുപതുത്ത വെളിച്ചത്തിലായിരുന്നു.പക്ഷെ പെട്ടന്നയാള്‍ എഴുന്നേറ്റ്‌ ഇരുട്ടിന്റെ കറവീണ മതിലിന്റെ അരികുപറ്റി പിന്‍പോട്ടു നടന്നു.ഒരേ മേല്‍ക്കൂരകളുള്ള നിരനിരയയുള്ള വീടുകളില്‍ ആദ്യത്തേതിനു മുന്‍പില്‍ അയാളുടെ കാലുകള്‍ നിന്നു.ആ വീട്ടില്‍ ആരുമില്ലെന്നയാള്‍ക്ക്‌ ഉറപ്പായിരുന്നു.അരപ്പട്ടയില്‍ തിരുകി വെച്ചിരുന്ന ഉളിയും ഏക്സോബ്ലേഡും സ്പാനറും കയ്യിലെടുത്ത്‌ വീടിനു നേരെ നടക്കുമ്പോള്‍ അയാളതുകണ്ടു-
ആ വീടിനു വാതില്‍പ്പോളകളുണ്ടായിരുന്നില്ല!!.
വാതില്‍ കുത്തിത്തുറക്കതെ മോഷ്ടിക്കാനാവുമോ??
അയാള്‍ അടുത്ത വീടിനുനേരെ നടന്നു.അവിടെയും വാതിലുണ്ടായിരുന്നില്ല.
തൊട്ടടുത്ത വീട്ടിലേക്ക്‌ അയാള്‍ ഓടുകയായിരുന്നു.
പക്ഷെ ആ വീടിനും......അടച്ചുപൂട്ടിയ വാതിലുകള്‍ തേടി അയാള്‍ പിന്നെയും ഓടിക്കൊണ്ടിരുന്നു

2 Comments:

Post a Comment

Subscribe to Post Comments [Atom]



<< Home