ഉറവ

Sunday, 10 December 2006

ഒളിച്ചോട്ടം

ഒരു പൂമ്പാറ്റ
പതിവായ്‌
പൂവിനരികില്‍ വരാറുണ്ടായിരുന്നു
കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്ന്‌
കഥകള്‍ ചൊല്ലാറുണ്ടായിരുന്നു


* * *

ഒരു ദിവസം
ചെടി,
ഉച്ചമയക്കത്തിന്റെ ആലസ്യത്തില്‍
മുങ്ങിക്കിടക്കവെ,
ആരോടും യാത്ര പറയാതെ
പൂവ്‌,
ഞെട്ടില്‍നിന്നടര്‍ന്ന്
ഒച്ചയുണ്ടാക്കാതെ
ഇതളുകള്‍ പതുക്കെ വീശി
പറന്നു പോയ്‌-പൂമ്പാറ്റയ്ക്കൊപ്പം

വര്‍ത്തമാനത്തിന്‌ ചില ഉപദേശങ്ങള്‍(തികച്ചും ഫ്രീ...!!!)

(ഭൂതകാലത്തില്‍.........,എന്നു പറഞ്ഞാ...ഒരു കൊല്ലം മുന്‍പ്‌ എഴുതിയത്‌)
സാമ്പത്തികം
ഡോളര്‍ നോട്ടിന്റെ
തഴച്ച പച്ചപ്പില്‍ >>>
പാവങ്ങളുടെ പിച്ചച്ചട്ടികള്‍
ലേലത്തില്‍ പിടിക്കുക

രാഷ്ട്രീയം
കള്ളത്തരങ്ങള്‍ക്ക്‌
വെള്ളപ്പെയ്ന്റടിച്ച്‌
മുഖത്തൊരു പുഞ്ചിരി
ഒട്ടിച്ചു വെക്കുക
നാലുപേരൊത്താല്‍
പുതിയ പാര്‍ട്ടിയുണ്ടാക്കുക

മതേതരത്വം
കാദറിന്റെ തല വെട്ടി
ഹിന്ദുമതത്തിന്റെ ചുവട്ടിലിടുക
കുഞ്ഞിരാമന്റെ ചോര
<<< പള്ളിക്കമ്മറ്റിയില്‍ കുടിക്കാന്‍ കൊടുക്കുക
മതങ്ങള്‍ തഴച്ചു വളരട്ടെ;
മനുഷ്യ കുലമുണ്ടെങ്കില്‍

സമാധാനം
കോഴിയെക്കൊന്ന കുറുക്കന്‌
സമാധാന നോബല്‍ കൊടുക്കുക
പുതിയ നിര്‍വ്വചനങ്ങള്‍ നല്‍കി
യുദ്ധത്തെ സമാധാനമെന്ന് വളച്ചോടിക്കുക

സാമൂഹ്യ പാഠം
കട്ടവനെ കിട്ടിയില്ലെങ്കില്
‍കിട്ടിയവനെ ഉരുട്ടിക്കൊല്ലുക
ചുറ്റുമിരുട്ടു പരന്നാല് >>>
‍പെങ്ങളെത്തന്നെ പങ്കിട്ടെടുക്കുക
അരാജകത്വത്തിന്റെ അനന്തസാധ്യതകളെ
ആവോളം ഉപയോഗിക്കുക

അനുബന്ധം
ഭരണ ഘടനയെ കഷണങ്ങളാക്കി
നാലുനേരം കലക്കിക്കുടിക്കുക
എതിരു മാത്രം പ്രവര്‍ത്തിക്കുക
നേരവും കാലവുമൊത്താല്‍
ഗാന്ധിയുടെ മണ്ടയ്ക്കുമെറിയുക


N.B.:-എന്റെയീ ഉപദേശങ്ങളെ
വളച്ചൊടിക്കരുത്‌

Friday, 1 December 2006

വിഷം(Rs 45/1L) [ജോര്‍ജ്‌ Wബുഷിന്‌ സമര്‍പ്പിക്കുന്നു]


അടപ്പിന്റെ ഹൈജംപ്‌
കറുപ്പുകലര്‍ന്ന ചുവപ്പ്‌
തണുപ്പ്‌
നുരയുടെ പതപ്പ്‌
CO2+H2O+അറിയാത്ത ചേരുവകള്
‍അമീറിന്റെ സര്‍ട്ടിഫിക്കറ്റ്‌
ഐശ്വര്യയുടെ പൂച്ചക്കണ്ണുകള്
‍ഷാരൂഖിന്റെ ചിരി
തോല്‍ക്കാന്‍ മാത്രമറിയുന്ന
ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ
ആവേശം
എന്റെ ദാഹം
അച്ഛന്റെ പണം
പ്ലാച്ചിമടയിലെ വെള്ളം
അമേരിക്കയുടെ ബോട്ടില്
‍ആഗോളവല്‍ക്കരണത്തിന്റെ രുചി
അധിനിവേശത്തിന്റെ മണം

അറിയാത്ത പാലങ്ങളിലൂടെ
ഇന്ത്യന്‍ രൂപയുടെ
അമേരിക്കന്‍ വിവര്‍ത്തനം