വര്‍ത്തമാനത്തിന് ചില ഉപദേശങ്ങള്‍(തികച്ചും ഫ്രീ...!!!)
(ഭൂതകാലത്തില്‍.........,എന്നു പറഞ്ഞാ...ഒരു കൊല്ലം മുന്‍പ് എഴുതിയത്)
സാമ്പത്തികം
ഡോളര്‍ നോട്ടിന്റെ
തഴച്ച പച്ചപ്പില്‍ >>>
പാവങ്ങളുടെ പിച്ചച്ചട്ടികള്‍
ലേലത്തില്‍ പിടിക്കുക
സാമൂഹ്യ പാഠം
കട്ടവനെ കിട്ടിയില്ലെങ്കില്
കിട്ടിയവനെ ഉരുട്ടിക്കൊല്ലുക
ചുറ്റുമിരുട്ടു പരന്നാല് >>>
പെങ്ങളെത്തന്നെ പങ്കിട്ടെടുക്കുക
അരാജകത്വത്തിന്റെ അനന്തസാധ്യതകളെ
ആവോളം ഉപയോഗിക്കുക
സാമ്പത്തികം
ഡോളര്‍ നോട്ടിന്റെ
തഴച്ച പച്ചപ്പില്‍ >>>
പാവങ്ങളുടെ പിച്ചച്ചട്ടികള്‍
ലേലത്തില്‍ പിടിക്കുക
രാഷ്ട്രീയം
കള്ളത്തരങ്ങള്‍ക്ക്
വെള്ളപ്പെയ്ന്റടിച്ച്
മുഖത്തൊരു പുഞ്ചിരി
ഒട്ടിച്ചു വെക്കുക
നാലുപേരൊത്താല്‍
പുതിയ പാര്‍ട്ടിയുണ്ടാക്കുക
മതേതരത്വം
കാദറിന്റെ തല വെട്ടി
ഹിന്ദുമതത്തിന്റെ ചുവട്ടിലിടുക
കുഞ്ഞിരാമന്റെ ചോര
<<< പള്ളിക്കമ്മറ്റിയില്‍ കുടിക്കാന്‍ കൊടുക്കുക
മതങ്ങള്‍ തഴച്ചു വളരട്ടെ;
മനുഷ്യ കുലമുണ്ടെങ്കില്‍
സമാധാനം
കോഴിയെക്കൊന്ന കുറുക്കന്
സമാധാന നോബല്‍ കൊടുക്കുക
പുതിയ നിര്‍വ്വചനങ്ങള്‍ നല്‍കി
യുദ്ധത്തെ സമാധാനമെന്ന് വളച്ചോടിക്കുക
സാമൂഹ്യ പാഠം
കട്ടവനെ കിട്ടിയില്ലെങ്കില്
കിട്ടിയവനെ ഉരുട്ടിക്കൊല്ലുക
ചുറ്റുമിരുട്ടു പരന്നാല് >>>
പെങ്ങളെത്തന്നെ പങ്കിട്ടെടുക്കുക
അരാജകത്വത്തിന്റെ അനന്തസാധ്യതകളെ
ആവോളം ഉപയോഗിക്കുക
അനുബന്ധം
ഭരണ ഘടനയെ കഷണങ്ങളാക്കി
നാലുനേരം കലക്കിക്കുടിക്കുക
എതിരു മാത്രം പ്രവര്‍ത്തിക്കുക
നേരവും കാലവുമൊത്താല്‍
ഗാന്ധിയുടെ മണ്ടയ്ക്കുമെറിയുക
N.B.:-എന്റെയീ ഉപദേശങ്ങളെ
വളച്ചൊടിക്കരുത്
2 Comments:
ഒരു വര്‍ഷം മുന്‍പ് എഴുതിയതാണീ കവിത
പഴകിയ മണമൊക്കെയുണ്ടെന്ന് എനിക്കും അറിയാം
By
Jishnu R, At
Sunday, December 10, 2006 11:31:00 pm
എങ്കിലും സ്വീകരിക്കുക,
എന്റെ ഉപദേശങ്ങളെ
By
Jishnu R, At
Sunday, December 10, 2006 11:32:00 pm
Post a Comment
Subscribe to Post Comments [Atom]
<< Home