Friday, 24 November 2006
Friday, 10 November 2006
പടപേടിച്ച്..........
ചുണ്ടത്തൊരു പുഞ്ചിരിയുമായാണ് ഫിസിക്സ് സാര്‍ ക്ലാസിലേക്ക് വന്നത്.വന്ന കാര്യം പറഞ്ഞപ്പോളാണ് ആ ചിരിയൊരു കൊലച്ചിരിയായിരുന്നുവെന്ന് മനസ്സിലായത്.'നാളെ രാവിലെ ഒന്‍പതുമണിക്ക് ക്ലാസ്സുണ്ട്'-ഇതാണ് സന്തോഷവാര്‍ത്ത.ആശിച്ചു കിട്ടിയ ശനിയാഴ്ചയും വെള്ളത്തിലായി.ക്രിക്കറ്റ് മാച്ച്, നന്തി ബീച്ച്, ഒളോര്‍ മാങ്ങ..........എല്ലാം പോയി.എല്ലാം
മണി ഒന്‍പതായി;അതിയാന്‍ എത്തിയില്ല.വിന്‍ഡോസ് ലോംഗ്‌ഹോണിന്റെ സ്കിന്നിനെക്കുറിച്ചും,പള്‍സറിന്റെ ഡിസ്ക്ബ്രേക്കിനെക്കുറിച്ചും,സാനിയാമിര്‍സയുടെ വെബ്‌സൈറ്റിനെക്കുറിച്ചും'അമേരിക്കയുടെ ഇറാഖ് ആക്രമണത്തെക്കുറിച്ചുമൊക്കെ ചര്‍ച്ചിച്ച് മണി ഒന്‍പതരയായി.അങ്ങേര് വരുന്ന ലക്ഷണമൊന്നും കാണുന്നില്ല.'ഘര്‍ഷണ ബലം പോയി എവിടെയെങ്കിലും വീണുകാണുമോ?
(തുടരാനും തുടരാതിരിക്കാനും സാധ്യത)
മണി ഒന്‍പതായി;അതിയാന്‍ എത്തിയില്ല.വിന്‍ഡോസ് ലോംഗ്‌ഹോണിന്റെ സ്കിന്നിനെക്കുറിച്ചും,പള്‍സറിന്റെ ഡിസ്ക്ബ്രേക്കിനെക്കുറിച്ചും,സാനിയാമിര്‍സയുടെ വെബ്‌സൈറ്റിനെക്കുറിച്ചും'അമേരിക്കയുടെ ഇറാഖ് ആക്രമണത്തെക്കുറിച്ചുമൊക്കെ ചര്‍ച്ചിച്ച് മണി ഒന്‍പതരയായി.അങ്ങേര് വരുന്ന ലക്ഷണമൊന്നും കാണുന്നില്ല.'ഘര്‍ഷണ ബലം പോയി എവിടെയെങ്കിലും വീണുകാണുമോ?
(തുടരാനും തുടരാതിരിക്കാനും സാധ്യത)
കള്ളന്‍
കള്ളന്‍ എന്റെ കരളിന്റെ കരളായ
അരുണ്‍ ദീപ്ത് (gRanade)എഴുതിയ കഥ
അരുണ്‍ ദീപ്ത് (gRanade)എഴുതിയ കഥ
നിഴലില്‍ നിന്ന് കടന്നുവന്ന അയാളെ z-direction ലൂടെ നോക്കിയപ്പോള്‍ ഒരു കള്ളന്റെ ലക്ഷണമുണ്ടായിരുന്നു.ടോര്‍ച്ചുലൈറ്റുപോലെയുള്ള കണ്ണുകള്‍ വാതിലുകളിലും ജനലുകളിലും പടര്‍ത്തിക്കൊണ്ട് നടക്കുമ്പോള്‍ അയാള്‍ ഭൂമി പിളര്‍ന്ന് മേലോട്ട് താണു പോയി.
അയാള്‍ ചെന്നു വീണത് പതുപതുത്ത വെളിച്ചത്തിലായിരുന്നു.പക്ഷെ പെട്ടന്നയാള്‍ എഴുന്നേറ്റ് ഇരുട്ടിന്റെ കറവീണ മതിലിന്റെ അരികുപറ്റി പിന്‍പോട്ടു നടന്നു.ഒരേ മേല്‍ക്കൂരകളുള്ള നിരനിരയയുള്ള വീടുകളില്‍ ആദ്യത്തേതിനു മുന്‍പില്‍ അയാളുടെ കാലുകള്‍ നിന്നു.ആ വീട്ടില്‍ ആരുമില്ലെന്നയാള്‍ക്ക് ഉറപ്പായിരുന്നു.അരപ്പട്ടയില്‍ തിരുകി വെച്ചിരുന്ന ഉളിയും ഏക്സോബ്ലേഡും സ്പാനറും കയ്യിലെടുത്ത് വീടിനു നേരെ നടക്കുമ്പോള്‍ അയാളതുകണ്ടു-
ആ വീടിനു വാതില്‍പ്പോളകളുണ്ടായിരുന്നില്ല!!.
വാതില്‍ കുത്തിത്തുറക്കതെ മോഷ്ടിക്കാനാവുമോ??
അയാള്‍ അടുത്ത വീടിനുനേരെ നടന്നു.അവിടെയും വാതിലുണ്ടായിരുന്നില്ല.
തൊട്ടടുത്ത വീട്ടിലേക്ക് അയാള്‍ ഓടുകയായിരുന്നു.
പക്ഷെ ആ വീടിനും......അടച്ചുപൂട്ടിയ വാതിലുകള്‍ തേടി അയാള്‍ പിന്നെയും ഓടിക്കൊണ്ടിരുന്നു
അഗ്നിചുംബനങ്ങള്‍
മോഹമുണ്ടെനിയ്ക്ക്,
ഒന്നു പൊട്ടിത്തെറിയ്ക്കാന്
സമയത്തിന്‍ ചങ്ങലക്കെട്ടുകള്‍
പൊട്ടിച്ചെറിയാന്
അടിച്ചുടയ്ക്കാന്‍-
കംപ്യൂട്ടറുകള്‍,കണ്ണാടികള്‍
കണ്ണുനീരൊഴുക്കുന്ന
വിഢ്ഡിപ്പെട്ടികള്‍
വലിച്ചെറിയാന്‍-
കപട സദാചാര മുഖംമൂടികള്
പോളിഫോണിക് റിംഗ്‌ടോണുകള്‍
* * *
മോഹമുണ്ടെനിയ്ക്ക്
കാറ്റിന്റെ തായ് വേരു തേടിയലയുവാന്
നക്ഷത്രങ്ങല്‍ക്കിടയിലിരുന്ന്
മേഘങ്ങളെയൂതിപ്പറപ്പിച്ചു രസിക്കാന്‍,
കാറ്റിന്റെയോളങ്ങളില്‍
കടലാസുവഞ്ചികളിറക്കാന്
ആകാശത്തിന്റെ നിര്‍വികാരതയിലേയ്ക്ക്
നിശ്ശബ്ദമായി ഊളിയിടാന്‍
ഒരു ന്യൂട്രോണ്‍ പ്രവേഗമായ്
ന്യുക്ലിയസ്സിനേ പിളരാന്‍
9.8 ല്‍ നിന്ന്
ഒന്നുമില്ലായ്മയിലേക്കു വീഴാന്
പ്രപഞ്ചത്തിന്റെ
നിഗൂഢമായ ഒരു കോണില്‍
തമോഗര്‍ത്തമായ്‌പ്രകാശത്തെ രുചിക്കാന്
അഗ്നിജ്ജ്വാലയായ് പടരാന്
ചരിത്ര പുസ്തകങ്ങളുടെ കണലില്
രാഷ്ട്രീയക്കോഴികളെ ചുട്ടെടുത്തു പറപ്പിക്കാന്
വിശപ്പിന്റെ രുചിയില്
കണ്ണീരുപ്പു ചാലിക്കാന്
അന്താരാഷ്ട്ര വായ്പ്പക്കൊമ്പത്ത്
ദാരിദ്ര്യക്കയറിന്റെയറ്റത്ത് തൂങ്ങിയ
കര്‍ഷകക്കഴുത്തുകളുടെ ഓര്‍മ്മയില്‍
ഒരു പിടി കണ്ണുനീര്‍പ്പൂക്കളര്‍പ്പിയ്ക്കാന്‍
വിപ്ലവക്കുതികാല്‍ വെട്ടാന്‍
പ്രത്യയശാസ്ത്രക്കഷണങ്ങളെ
പണക്കൊഴുപ്പില്‍(കൊള്‍സ്ടോള്‍ ഒട്ടുമില്ലാതെ)വേവിച്ച്,
ഖദറും ചിരിയും ചേര്‍ത്ത്
അഴിമതിപ്പൊടി വിതറി
അധികാരച്ചുവ വരുംവരെ തിളപ്പിച്ച്
പുളിച്ച ജനാധിപത്യവും കൂട്ടിക്കുഴച്ച്
മുഴുക്കെ തിന്നാന്‍
മതതീവ്രവാദപ്പൂച്ചയ്ക്കു മണികെട്ടാന്‍
ചിരകരിഞ്ഞ സ്വപ്നങ്ങളില്‍നിറമായ് പടരാന്‍
മനസ്സറിഞ്ഞൊന്നുറക്കെക്കരയാന്‍
കണ്ണുനീരിലലിഞ്ഞ്
ബാഷ്പമായ് ഉയരാന്
മേഘപാളികള്‍ക്കിടയില്‍ നഷ്ടമായ
എന്റെ തന്നെ അസ്തിത്വത്തെ തിരയാന്‍
ഒടുവിലൊരു മഴത്തുള്ളിയായ്
കടലിന്റെ പള്ളയില്‍ മുറിവേല്‍പ്പിച്ച്
മുറിവായിലൂടെ താഴേയ്ക്കൂര്‍ന്ന്ചി
പ്പിയ്ക്കുള്ളിലുറങ്ങി-
യൊരു മുത്തായ് പുനര്‍ജനിക്കാന്
വീണ്ടും പൊട്ടിത്തെറിക്കാന്‍
പ്രഭാതത്തിന്റെ നിര്‍മ്മലതയില്‍
ഒരു പുല്‍നാമ്പിന്റെയറ്റത്ത്
മഞ്ഞുതുള്ളിയായ്
ഉദയസൂര്യനെ ഹൃദയത്തിലവാഹിച്ച്
ഒരു നിമിഷം കണ്ണടച്ചിരിയ്ക്കാന്‍,
കാറ്റിന്റെ ചിറകടിയൊച്ചയ്ക്ക് കാതോര്‍ത്ത്
ഒരിലയനക്കത്തില്‍,
ഭൂതകാലത്തിന്റെ വേരുകളറുത്ത്
ചെറിയൊരടയാളം പോലും
ബാക്കി വെയ്ക്കാതെ
താഴേയ്ക്കു വീണ്
മണ്ണില്‍ അലിഞ്ഞലിഞ്ഞ്
എന്നെന്നേക്കുമായി ഇല്ലാതാവാന്
ആന്റിക്ലൈമാക്സ്
എങ്കിലും വരും ഞാന്‍,
പതിനൊന്നാം അവതാരമായ്
ഒരൊട്ടകപ്പുറത്ത്,
സൂചിക്കുഴയിലൂടെ
'ഉറച്ചു നില്‍ക്കാന്‍ ഇടവും
ഒരു ജെ.സി.ബി.യും കിട്ടിയാല്
ഈ ലോകത്തെത്തന്നെതള്ളിമാറ്റാന്‍'"
വിലക്കാന്‍ കഴിയില്ല-എന്നെ
ഒരു വീറ്റോ അധികാരത്തിനും
ഒന്നു പൊട്ടിത്തെറിയ്ക്കാന്
സമയത്തിന്‍ ചങ്ങലക്കെട്ടുകള്‍
പൊട്ടിച്ചെറിയാന്
അടിച്ചുടയ്ക്കാന്‍-
കംപ്യൂട്ടറുകള്‍,കണ്ണാടികള്‍
കണ്ണുനീരൊഴുക്കുന്ന
വിഢ്ഡിപ്പെട്ടികള്‍
വലിച്ചെറിയാന്‍-
കപട സദാചാര മുഖംമൂടികള്
പോളിഫോണിക് റിംഗ്‌ടോണുകള്‍
* * *
മോഹമുണ്ടെനിയ്ക്ക്
കാറ്റിന്റെ തായ് വേരു തേടിയലയുവാന്
നക്ഷത്രങ്ങല്‍ക്കിടയിലിരുന്ന്
മേഘങ്ങളെയൂതിപ്പറപ്പിച്ചു രസിക്കാന്‍,
കാറ്റിന്റെയോളങ്ങളില്‍
കടലാസുവഞ്ചികളിറക്കാന്
ആകാശത്തിന്റെ നിര്‍വികാരതയിലേയ്ക്ക്
നിശ്ശബ്ദമായി ഊളിയിടാന്‍
ഒരു ന്യൂട്രോണ്‍ പ്രവേഗമായ്
ന്യുക്ലിയസ്സിനേ പിളരാന്‍
9.8 ല്‍ നിന്ന്
ഒന്നുമില്ലായ്മയിലേക്കു വീഴാന്
പ്രപഞ്ചത്തിന്റെ
നിഗൂഢമായ ഒരു കോണില്‍
തമോഗര്‍ത്തമായ്‌പ്രകാശത്തെ രുചിക്കാന്
അഗ്നിജ്ജ്വാലയായ് പടരാന്
ചരിത്ര പുസ്തകങ്ങളുടെ കണലില്
രാഷ്ട്രീയക്കോഴികളെ ചുട്ടെടുത്തു പറപ്പിക്കാന്
വിശപ്പിന്റെ രുചിയില്
കണ്ണീരുപ്പു ചാലിക്കാന്
അന്താരാഷ്ട്ര വായ്പ്പക്കൊമ്പത്ത്
ദാരിദ്ര്യക്കയറിന്റെയറ്റത്ത് തൂങ്ങിയ
കര്‍ഷകക്കഴുത്തുകളുടെ ഓര്‍മ്മയില്‍
ഒരു പിടി കണ്ണുനീര്‍പ്പൂക്കളര്‍പ്പിയ്ക്കാന്‍
വിപ്ലവക്കുതികാല്‍ വെട്ടാന്‍
പ്രത്യയശാസ്ത്രക്കഷണങ്ങളെ
പണക്കൊഴുപ്പില്‍(കൊള്‍സ്ടോള്‍ ഒട്ടുമില്ലാതെ)വേവിച്ച്,
ഖദറും ചിരിയും ചേര്‍ത്ത്
അഴിമതിപ്പൊടി വിതറി
അധികാരച്ചുവ വരുംവരെ തിളപ്പിച്ച്
പുളിച്ച ജനാധിപത്യവും കൂട്ടിക്കുഴച്ച്
മുഴുക്കെ തിന്നാന്‍
മതതീവ്രവാദപ്പൂച്ചയ്ക്കു മണികെട്ടാന്‍
ചിരകരിഞ്ഞ സ്വപ്നങ്ങളില്‍നിറമായ് പടരാന്‍
മനസ്സറിഞ്ഞൊന്നുറക്കെക്കരയാന്‍
കണ്ണുനീരിലലിഞ്ഞ്
ബാഷ്പമായ് ഉയരാന്
മേഘപാളികള്‍ക്കിടയില്‍ നഷ്ടമായ
എന്റെ തന്നെ അസ്തിത്വത്തെ തിരയാന്‍
ഒടുവിലൊരു മഴത്തുള്ളിയായ്
കടലിന്റെ പള്ളയില്‍ മുറിവേല്‍പ്പിച്ച്
മുറിവായിലൂടെ താഴേയ്ക്കൂര്‍ന്ന്ചി
പ്പിയ്ക്കുള്ളിലുറങ്ങി-
യൊരു മുത്തായ് പുനര്‍ജനിക്കാന്
വീണ്ടും പൊട്ടിത്തെറിക്കാന്‍
പ്രഭാതത്തിന്റെ നിര്‍മ്മലതയില്‍
ഒരു പുല്‍നാമ്പിന്റെയറ്റത്ത്
മഞ്ഞുതുള്ളിയായ്
ഉദയസൂര്യനെ ഹൃദയത്തിലവാഹിച്ച്
ഒരു നിമിഷം കണ്ണടച്ചിരിയ്ക്കാന്‍,
കാറ്റിന്റെ ചിറകടിയൊച്ചയ്ക്ക് കാതോര്‍ത്ത്
ഒരിലയനക്കത്തില്‍,
ഭൂതകാലത്തിന്റെ വേരുകളറുത്ത്
ചെറിയൊരടയാളം പോലും
ബാക്കി വെയ്ക്കാതെ
താഴേയ്ക്കു വീണ്
മണ്ണില്‍ അലിഞ്ഞലിഞ്ഞ്
എന്നെന്നേക്കുമായി ഇല്ലാതാവാന്
ആന്റിക്ലൈമാക്സ്
എങ്കിലും വരും ഞാന്‍,
പതിനൊന്നാം അവതാരമായ്
ഒരൊട്ടകപ്പുറത്ത്,
സൂചിക്കുഴയിലൂടെ
'ഉറച്ചു നില്‍ക്കാന്‍ ഇടവും
ഒരു ജെ.സി.ബി.യും കിട്ടിയാല്
ഈ ലോകത്തെത്തന്നെതള്ളിമാറ്റാന്‍'"
വിലക്കാന്‍ കഴിയില്ല-എന്നെ
ഒരു വീറ്റോ അധികാരത്തിനും
Tuesday, 7 November 2006
അമ്പട ഞാനേ !!
ജിഷ്ണു .ആര്‍
1990 ഡിസംബര്‍ 11ന് കേരളത്തിലെ കോഴിക്കോട്ട്, വടകര മുനിസിപ്പാലിറ്റിയില്‍ പയ്യോളി ഗ്രാമപ
ഞ്ചായത്ത് 10-ആം വാര്‍ഡില്‍ ജനിച്ചു.മന:ശാസ്ത്രജ്ഞന്‍,സാഹിത്യകാരന്‍ എന്നീ നിലകളില്‍ ലോകപ്രശസ്തന്‍.മനസ്സിന്റെ വിഭാഗീയ തലങ്ങളെ വിശദീകരിച്ച ശേഷം,പ്രക്ഷുബ്ദലോകത്തിന്റെ മാനസിക തലങ്ങളെ അവലോകനങ്ങള്‍ക്ക് വിധേയമാക്കി ഇന്ത്യന്‍ തത്വചിന്തയേയും മനശ്ശാസ്ത്രത്തെയും അതിന്റെ ആഗോള തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നു.ഫ്രോയ്ഡിനു ശേഷം മന:ശാസ്ത്രവും ഷേക്സ്‌പിയറിനു ശേഷം സാഹിത്യവും ഇദ്ദേഹത്തിനു മുന്നില്‍ മുട്ടുകുത്തി.

കമ്മ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് ആശയങ്ങളുടെ ഉപരിപ്ലവമായ വിപ്ലവബോധത്തില്‍ നിന്നും വ്യതിചലിച്ച്,ഇന്ന് ലോകം മുഴുവന്‍ അനുയായികളുള്ള ജൈഷ്ണിസത്തിനും ജൈഷ്ണറ്റിക് പ്രത്യയശാസ്ത്രത്തിനും രൂപം നല്‍കി.
1937 ല്‍ സാഹിത്യത്തിനും 46 ല്‍ സമാധാനത്തിനുമുള്ള നോബെല്‍ സമ്മാനം ലഭിച്ചു; ബുക്കര്‍ പ്രൈസ് ഉല്‍പ്പെടെ 48-ഒാളം അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും സംഘടനാപരവും ആശയപരവും ആയ വിയോജിപ്പുകള്‍ മൂലം മിക്കവയും തിരസ്ക്കരിക്കുകയായിരുന്നു. സാഹിത്യ-മന:ശാസ്റ്റ്ര രംഗത്തെ ഭാരതത്തിന്റെ അഭിമാന സ്ഫുണ്ടനമായ ഇദ്ദേഹത്തെ 1999 ല്‍ രാഷ്ട്രം ഭാരതരത്നം നല്‍കി ആദരിച്ചു
പ്രധാന കൃതികളില്‍ ചിലത്- ആന്തൂറിയം കായ്ക്കുമ്പോള്‍ (നോവല്‍)
- കയ്പ്പയില്‍ പുഴുവുണ്ട് (കഥാസമാഹാരം)
- ഉമ്മന്‍ തൊണ്ടുകള്‍(നിരൂപണം)
- കൊയിലാണ്ടിയില്‍ കൊതുകുണ്ട്(വിമര്‍ശനം)
- ഉച്ഛസ്ഫടികസങ്കാശപരിഛേദങ്ങള്‍(സംസ്കൃത കവിതാസമാഹരം)
- not only but also
- I'm not a fool (മനശ്ശാസ്ത്ര ഗ്രന്ഥങ്ങള്‍)
- imposibbble is nothing
"പ്രപഞ്ചഗോളത്തിന്റെ അനര്‍ഗളമായ
നിര്‍ഗളനങ്ങള്‍ ശ്രവിച്ചാല്‍ അവ കേവലം
നിര്‍ഗളനങ്ങള്‍ മാത്ത്രമല്ല,
പ്രപഞ്ചോല്‍പ്പത്തിമുതല്‍ തുടരുന്ന
മൃഷ്ടഭഗ്നങ്ങളായ കജന്തങ്ങളാണെന്ന്
മനസ്സിലാക്കാന്‍ വെറും കോമണ്‍സെന്‍സും
നാലാം ക്ലാസ്സ് ഗുസ്തിയും മതി"
ഡോ:ജിഷ്ണു
മഞ്ജീരശിഞ്ജീരങ്ങള്‍ പാടുന്നു
ഷിങ്ങ്ഷാങ്ങ് ഷ്യൂയ്
എന്‍ ഹൃദയത്തിന്‍ ചുവന്ന സ്പന്ദനങ്ങള്
ഡിം ഡോം ഡം
കവി ജിഷ്ണു നമ്പൂതിരിപ്പാട്
ചാംബ്ലിങ്ങകള്‍ സ്ഫുടം
ചെയ്യുമ്പോള്‍ ലഭിക്കുന്ന
ബൈ പ്രൊഡക്റ്റ് ആണ് സൗഹൃദം
പ്രൊഫ: ജിഷ്ണു
പ്രൊഫ: ജിഷ്ണു